
വയനാട് ജനതയുടെ സ്വപ്ന പദ്ധതി ആനക്കാംപൊയില്‍ - കള്ളാടി- മേപ്പാടി തുരങ്കപാത പ്രവൃത്തി മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാല് മണിക്ക് ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഉദ്ഘാടന ചടങ്ങ്. 8.11 കിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്കപാത നിര്‍മിക്കുന്നത്.വയനാട്ടുകാരുടെ പ്രതീക്ഷകളെ വാനോളമുയര്‍ത്തിയാണ് ഇന്ന് വൈകീട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുരങ്കപാതയുടെ നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. തുരങ്കപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ മണ്ണിടിഞ്ഞും പ്രകൃതിക്ഷോഭങ്ങളും മൂലം ഒറ്റപ്പെട്ട് പോകുന്ന വയനാടിന്റെ ഗതാഗത പ്രശ്നത്തിന് അറുതിയാവും. 2134.5 കോടി രൂപയുടെ പദ്ധതിയില്‍ 8.11 കിമീ നീളമുള്ള തുരങ്കമാണ് നിര്‍മ്മിക്കുക. കോഴിക്കോട് വയനാട് ജില്ലകളെ ബന്ധിപ്പിച്ച് ആനക്കാംപൊയിലില്‍ നിന്ന് കള്ളാടി വഴി മേപ്പാടിയിലേക്കാണ് ഇരട്ട തുരങ്കപാതയുടം നിര്‍മ്മാണം. നാല് വര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. ഭോപാല്‍ ആസ്ഥാനമായുള്ള ദിലിപ് ബില്‍ഡ്കോണ്‍, കൊല്‍ക്കത്ത ആസ്ഥാനമായുള്ള റോയല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നീ നിര്‍മ്മാണ കമ്പനികളാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയതും രാജ്യത്തെ മൂന്നാമത്തെ ഏ്റ്റവും നീളം കൂടിയതുമായ തുരങ്കപാതയാണിത്. തുരങ്കപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ചികിത്സാസൗകര്യങ്ങള്‍ക്കായി വയാനാട്ടുകാര്‍ക്ക് കോളിക്കോട്ടേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എളുപ്പത്തിലെത്താം.
Comments (0)
No comments yet. Be the first to comment!