മഡ് ഫുട്‌ബോൾ 12ന്
ജൂലൈ 12 സുൽത്താൻ ബത്തേരിയിൽ നടക്കുന്ന മഡ് ഫുട്ബോളിൽ ഏട്ട് മത്സരാർത്ഥികളുള്ള 16 ടീമുകൾക്കാണ് അവസരം. രജിസ്ട്രേഷൻ 800 രൂപ. 15000, 10000, 4000, 4000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് സമ്മാനമായി ലഭിക്കും.
രണ്ടാം ദിനം മഡ് ഫുട്ബോൾ, മഡ് വടംവലി
രണ്ടാം ദിവസമായ ജൂലൈ 13 ന് വിവിധ ടൂറിസം സംഘടനകൾ, മാധ്യമപ്രവർത്തകർ, ടൂർ ഓപ്പറേറ്റർസ്, ട്രാവൽ ഏജന്റുകൾ എന്നിവർക്കായുള്ള മഡ് ഫുട്ബോൾ മത്സരവും ഏഴ് മത്സരാർഥികൾ വീതമുള്ള 16 ടീമുകൾക്ക് പങ്കെടുക്കാവുന്ന മഡ് വടം വലി മത്സരവും സുൽത്താൻ ബത്തേരിയിൽ നടക്കും. 10000, 5000, 3000, 2000 രൂപ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന്, നാല് സ്ഥാനക്കാർക്ക് ലഭിക്കും.
കർലാട് തടാകത്തിൽ കയാക്കിങ് മത്സരം
ജൂലൈ 14 ന് ഡബിൾ കാറ്റഗറി 100 മീറ്റർ വിഭാഗത്തിൽ കർലാട് തടകത്തിൽ കയാക്കിങ് മത്സരം നടക്കും. 500 രൂപയാണ് രജിസ്‌ട്രേഷൻ. ആദ്യ നാല് സ്ഥാനക്കാർക്ക് യഥാക്രമം 10000, 5000, 3000, 2000 രൂപയാണ് സമ്മാനം.
15 ന് മഡ് കബഡി
ഏട്ട് മത്സരാർഥികൾ വീതമുള്ള 16 ടീമുകളുടെ മഡ് കബഡി മത്സരം മാനന്തവാടി വള്ളിയൂർകാവിൽ ജൂലൈ 15 നാണ്. 500 രൂപയാണ് രജിസ്ട്രേഷൻ ഫീ. വിജയികൾക്ക് 10000, 5000, 3000, 2000 രൂപ സമ്മാന തുകയായി ലഭിക്കും.
ചീങ്ങേരിയിലേക്ക് മൺസൂൺ ട്രക്കിംഗ്
മഡ് ഫെസ്റ്റിന്റെ അവസാന ദിവസമായ ജൂലൈ 17 ന് 50 പേർക്കായി റോക്ക് അഡ്വഞ്ചർ ടൂറിസം ചീങ്ങേരിയിലേക്ക് മൺസൂൺ ട്രക്കിംഗ് സംഘടിപ്പിക്കും.
വിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പേരുകൾ മുൻകൂട്ടി 9447399793, 7593892961 നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.