അണക്കെട്ടിലെ ജലനിരപ്പ് 770.50 മീറ്ററായി ഉയര്‍ന്നതിനാലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.നിലവില്‍ ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്ക് തുടര്‍ന്ന് ജലനിരപ്പ് 771.00 മീറ്ററില്‍ അധികരിക്കുകയും മഴയുടെ തീവ്രത വിലയിരുത്തിയും നിയന്ത്രിത അളവില്‍ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തി അധിക ജലം തുറന്നുവിടുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മഴ കുറഞ്ഞ് അണക്കെട്ടിലെ ജലനിരപ്പുയരാത്ത പക്ഷം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചാലും ഡാം തുറക്കുകയില്ല.ഡാം സുരക്ഷാ അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല. അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ജല ബഹിര്‍ഗമന പാതയിലുള്ള എല്ലാ ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി എന്നിവയിലെ സെക്രട്ടറിമാര്‍, പ്രസിഡന്റ്, ചെയര്‍മാന്‍, തഹസീല്‍ദാര്‍, വില്ലേജ് ഓഫിസര്‍, പോലീസ്, അഗ്‌നി – രക്ഷാ വകുപ്പ്, ജല സേചന വകുപ്പ് എഞ്ചിനീയര്‍, എന്നിങ്ങനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സേവനവും ലഭ്യമാകുന്നതാണ്.
ബാണാസുരയില്‍ റെഡ് അലേര്‍ട്ട്
