ജില്ലയിലെ പ്രസിദ്ധമായ കുറിച്യ തറവാടായ എടത്തന തറവാട്ടില്‍ നാട്ടി ഉത്സവം നടന്നു. തറവാടിന്റെ കീഴിലുള്ള 14 ഏക്കര്‍ വയലിലാണ് നാട്ടി ഉത്സവം നടന്നത്. തറവാടിന്റെ കീഴിലുള്ള മുഴുവന്‍ അംഗങ്ങളും നടീല്‍ ചടങ്ങിന്‍ പങ്കെടുത്തു.
നെല്‍കൃഷി പൊതുവെ നഷ്ടമാണെന്നാണ് ചില കര്‍ഷകര്‍ പറയുമ്പോഴും കൂട്ടുകുടുംബ വ്യവസ്ഥയും ആത്മാര്‍ത്ഥതയുമാണ് എടത്തന തറവാട്ടുകാരുടെ നെല്‍കൃഷി ലാഭകരമാക്കുന്നത്. 13 ഏക്കറില്‍ വെളിയനും ഒരേക്കറില്‍ ഗന്ധകശാലയുമാണ് കൃഷിയിറക്കിയത്. നടീല്‍ ദിനത്തില്‍ കൃത്യസമയത്ത് തറവാടില്‍ എത്തുന്ന കുടുംബാംഗങ്ങള്‍ ഭക്ഷണത്തിന് ശേഷം ഒരുമിച്ച് വയലിലേക്കിറങ്ങി. ഒരു വര്‍ഷത്തെ വിശേഷ ദിവസങ്ങള്‍ക്ക് വേണ്ട അരി ഇവിടെ നിന്നാണ് കൊയ്‌തെടുക്കുക.
തറവാട്ട് കാര്യസ്ഥന്‍ ചന്തുവാണ് നടീല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.നടീല്‍ ഉത്സവത്തില്‍ വാര്‍ഡ് മെമ്പര്‍ സുരേഷ് പാലാട്ട്, തവിഞ്ഞാല്‍ കൃഷി ഓഫീസര്‍ ബിജിമോള്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ലീല എന്നിവരും പങ്കാളികളായി