വിവിധ ജോലികള്‍ക്കും ആശുപത്രി ആവശ്യങ്ങള്‍ക്കുമായി നേരത്തെ ഇറങ്ങിയവരടക്കം വാഹനം കിട്ടാതെ ബുദ്ധിമുട്ടിലായി.വിദ്യാര്‍ത്ഥികളെ അടക്കം ബസ് സമരം കാര്യമായി ബാധിച്ചു.കെഎസ്ആര്‍ടിസി കൂടുതല്‍ ബസുകള്‍ റൂട്ടില്‍ ഇറക്കിയാണ് പണിമുടക്കിനെ നേരിട്ടത്.സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍ നിന്ന് 10 ബസ്സുകളാണ് അധികമായി സര്‍വീസ് നടത്തിയത്.
ലിമിറ്റഡ് സ്റ്റോപ്പ് – ദീര്‍ഘദൂര ബസ്സുകളുടെ പെര്‍മിറ്റുകള്‍ പുതിക്കിനല്‍കുക, അര്‍ഹതപെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രം കണ്‍സഷന്‍ നല്‍കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കാലോചിതമായി പരിഷ്‌ക്കരിക്കുക, ബസ് തൊഴിലാളികള്‍ക്ക് പൊലിസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചാണ് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോയിഷന്‍ സംയുക്ത സമരസമിതി പണിമുടക്ക് നടത്തിയത്.