ലക്കിടി: വയനാട് ചുരം റോഡില്‍ സുരക്ഷിത യാത്രക്ക് സൗകര്യമൊരുക്കുക, ചിപ്പിലിത്തോട്,മരുതിലാവ്, തളിപ്പുഴ ചുരം ബൈപ്പാസ് റോഡ് ഉടന്‍ ടെണ്ടര്‍ ചെയ്യുക, പടിഞ്ഞാറത്തറ പൂഴിത്തോട് റോഡ് യാഥാര്‍ഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലക്കിടിയില്‍ ചുരം കവാടത്തിന് സമീപം നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
വയനാട്ടിലെ ജനങ്ങളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണ് ചുരത്തിലെ യാത്രാ പ്രശ്നം. ദുരന്തങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും നടുവില്‍ കഴിയേണ്ട അവസ്ഥയിലാണ് ജില്ലയിലെ ജനങ്ങള്‍. സഞ്ചാരസ്വാതന്ത്ര്യമോ, മതിയായ ചികിത്സാസൗകര്യമോ ഇവിടയില്ല. എല്ലാത്തരത്തിലും കൂട്ടിലടക്കപ്പെട്ട സാഹചര്യമാണ്. ഇക്കഴിഞ്ഞ 26ന് ചുരത്തില്‍ മണ്ണിടിച്ചിലുണ്ടായപ്പോള്‍ വഴി തന്നെ അടഞ്ഞ അവസ്ഥയുണ്ടായെന്നും അദ്ദേഹം പറഞ്ഞു .
മതിയായ ചികിത്സാസൗകര്യമില്ലാത്ത ജില്ലയില്‍ നിന്നും അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് പോകുമ്പോള്‍ എത്രയോ പേരാണ് മരിച്ചിട്ടുള്ളത്. എന്നാല്‍ സര്‍ക്കാര്‍ നിസംഗതയില്‍ തന്നെയാണെന്നും, വയനാട്ടിലെ ജനങ്ങളോട് കാണിക്കുന്ന പ്രതികാര നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. ഡി സി സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, പി.കെ ജയലക്ഷ്മി, കെ.എല്‍ പൗലോസ്, പി.പി ആലി, അഡ്വ. ടി.ജെ ഐസക്, അഡ്വ. എന്‍.കെ വര്‍ഗീസ്, എം.എ ജോസഫ്, ഒ.വി അപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.