പുല്‍പ്പള്ളി:  ബൈക്ക് യാത്രികര്‍ക്കു നേരെ കാട്ടാനയുടെ ആക്രമണം. സഹോദരങ്ങള്‍ക്കു പരിക്ക്. മുള്ളന്‍കൊല്ലി വാഴപ്പിള്ളി ജോര്‍ജ് (54) ജോസ് (52) എന്നിവര്‍ക്കാണ് പരിക്ക്.  ഇന്ന് രാവിലെ 8.30 തോടുകൂടി ചേകാടിയില്‍ നിന്ന് വെട്ടത്തൂരിലേക്ക ബൈക്കില്‍ സഞ്ചരിക്കവേയായിരുന്നു കാട്ടാനയുടെ ആക്രമണം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാനായി പോയതാണ് സഹോദരങ്ങള്‍. ഇവരെ പുല്‍പ്പളളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.