ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി ബത്തേരി മുനിസിപ്പാലിറ്റി പരിധിയിലെ വിവിധയിടങ്ങളിൽ  ആരോഗ്യവകുപ്പിൻ്റെ പ്രത്യേക സ്ക്വാഡ് പരിശോധന നടത്തി. ഹോട്ടലുകൾ, കൂൾ ബാറുകൾ,മറ്റു ഭക്ഷണ സാധനങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും, ആരോഗ്യ പരിശോധന നടത്താതെയും ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിന് നോട്ടീസ് നൽകികേന്ദ്ര പുകയില നിരോധന നിയമപ്രകാരം മുന്നറിയിപ്പ് ബോർഡ്  പ്രദർശിപ്പിക്കാത്ത സ്ഥാപനത്തിൽ നിന്നും പിഴ ഈടാക്കി. മുഴുവൻ സ്ഥാപനങ്ങൾക്കും ആവശ്യമായ കർശന നിർദ്ദേശങ്ങൾ നൽകി. പരിശോധനയ്ക്ക് ചിതലയം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം പ്രഭാകരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ ജബ്ബാർ പി പി, നൗഷ എം പി എന്നിവർ നേതൃത്വം നൽകി. പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.