തെരുവ് നായകള്‍ വളര്‍ത്തു കോഴികളെ കൊന്നു. സുല്‍ത്താന്‍ ബത്തേരി ഫെയര്‍ലാന്റ് കളരിക്കണ്ടി നൗഫല്‍ വളര്‍ത്തുന്ന പതിനേഴ് കോഴികളെയാണ് തെരുവുനായകള്‍ കൊന്നത്. ഇന്ന് പുലര്‍ച്ചെയാണ് കൂട്ടമായെത്തിയ തെരുവുനായകള്‍ കോഴികളെ കൊന്നത്. കോഴിക്കൂടിന്റെ നെറ്റ് പൊളിച്ചാണ് നായകള്‍ കോഴികളെ പിടികൂടി കൊന്നത്. സുല്‍ത്താന്‍ ബത്തേരി ഫെയര്‍ ലാന്റില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്നും തെരുവുനായ ശല്യത്തിന് പരിഹാരം കാണണമെന്നുമാണ് ആവശ്യം.
Comments (0)
No comments yet. Be the first to comment!