സി.പി.എമ്മിന് വോട്ടില്ലെന്ന് ബോര്‍ഡ് സ്ഥാപിച്ച് ബ്രഹ്‌മഗിരി തട്ടിപ്പിനിരയായ വീട്ടമ്മ .മേപ്പാടി മുപ്പനാട് ടൗണിലെ ഇബ്രാഹിമിന്റെ ഭാര്യ ഫൗസിയ ബാനുവാണ് വീടിനുമുമ്പില്‍ ബോര്‍ഡ് വെച്ചത്. ബ്രഹ്‌മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ നിക്ഷേപിച്ച 30 ലക്ഷം രൂപയാണ് ഫൗസിയ ബാനുവിനും കുടുംബത്തിനും കിട്ടാനുള്ളത്. ഭര്‍ത്താവ് ഇബ്രാഹിമിന്റെ പേരിലായിരുന്നു ആദ്യം നിക്ഷേപം ഉണ്ടായിരുന്നത് .പിന്നീട് അത് തന്റെ പേരിലേക്ക് മാറ്റിയെന്നും ഇപ്പോള്‍ ജീവിതം വലിയ ബുദ്ധിമുട്ടില്‍ ആണെന്നും ഫൗസിയ ബാനു പറഞ്ഞു.
സി.പി.എം പാര്‍ട്ടിയെ ദ്രോഹിക്കരുതെന്ന് കരുതിയാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പലരുവും ബോര്‍ഡ് സ്ഥാപിച്ചപ്പോള്‍ തങ്ങളുടെ വീട്ടില്‍ ബോര്‍ഡ് വയ്ക്കാതിരുന്നത്. ഇപ്പോള്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയല്ല സ്വന്തം മനസ്സിന്റെ സംതൃപ്തിക്ക് വേണ്ടിയാണ് വലിയ അഴിമതിക്കെതിരെ പ്രതികരിച്ചതെന്ന് അവര്‍ പറഞ്ഞു. സിപിഎമ്മിന് വോട്ടില്ലെന്ന് ഓടിവച്ച ഫൗസിയ ബാനുവിന്റെ വീട്ടിലെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും എം.എല്‍.എയുമായ ടി സിദ്ദീഖ് കുടുംബാംഗങ്ങളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. ജീവിക്കാന്‍ വല്ലാതെ പാടുപെടുകയാണെന്ന് ഫൗസിയ ബാനു എം.എല്‍.എയോട് പറഞ്ഞു.
Comments (0)
No comments yet. Be the first to comment!