റെഡ്മണ്ട് ആസ്ഥാനമായ ടെക് ഭീമനായ മൈക്രോസോഫ്റ്റ് മൂന്ന് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡലുകള്‍ പുറത്തിറക്കി. ചിത്രങ്ങള്‍, ശബ്ദം, ട്രാന്‍സ്‌ക്രിപ്ഷന്‍ എന്നിവയ്ക്കായി വികസിപ്പിച്ച ഈ മോഡലുകള്‍ ഗൂഗിള്‍, ഓപ്പണ്‍എഐ എന്നിവയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ സാങ്കേതികവിദ്യ കോ പൈലറ്റ് പോലുള്ള സേവനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. ംഎഐ-ട്രാന്‍സ്‌ക്രൈബ്-1, എംഎഐ-വോയിസ്-1, എംഎഐ-ഇമേജ്-2 എന്നീ പേരുകളിലാണ് പുതിയ മോഡലുകള്‍ പുറത്തിറക്കിയത്. ഇവ നിലവില്‍ മൈക്രോസോഫ്റ്റ് ഫൗണ്ടറി പ്ലാറ്റ്ഫോമിലും എംഎഐ പ്ലേ ഗ്രൗണ്ടിലും ലഭ്യമാണ്. ഇവയില്‍ പ്രധാന ശ്രദ്ധ നേടിയിരിക്കുന്നത് എംഎഐ-ട്രാന്‍സ്‌ക്രൈബ്-1 മോഡലാണ്. 25 പ്രമുഖ ഭാഷകളില്‍ മികച്ച നിലവാരത്തിലുള്ള സ്പീച്ച്-ടു-ടെക്സ്റ്റ് ട്രാന്‍സ്‌ക്രിപ്ഷന്‍ നല്‍കാന്‍ ഇതിന് കഴിയുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. എംഎഐ-വോയിസ്-1 മോഡല്‍ സ്വാഭാവികവും വികാരസമ്പന്നവുമായ ശബ്ദം സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. സുരക്ഷയും വേഗതയും മുന്‍നിര്‍ത്തി വികസിപ്പിച്ച ഈ മോഡല്‍ ഒരു സെക്കന്‍ഡില്‍ 60 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഓഡിയോ സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. എംഎഐ- ഇമേജ്-2 മോഡല്‍ കൂടുതല്‍ ഗുണമേന്മയുള്ള ചിത്രങ്ങള്‍ വേഗത്തില്‍ സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തതാണ്. എഐ മേഖലയിലെ മത്സരത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിക്കാന്‍ ഇവയ്ക്ക് കഴിയും എന്നാണ് വിലയിരുത്തല്‍.
Comments (0)
No comments yet. Be the first to comment!