കല്‍പ്പറ്റ: കുട്ടികൾ ഇനി എന്ത് കാണണമെന്ന് മെറ്റ തീരുമാനിക്കും. സമൂഹ മാധ്യമങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഇൻ്റസ്റ്റഗ്രാം റീലുകൾക്ക് നിയന്ത്രണം വരുന്നു.കുട്ടികൾ ഇനി എന്ത് കാണണമെന്ന് മെറ്റ തീരുമാനിക്കും. സമൂഹ മാധ്യമങ്ങളിലെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഇൻ്റസ്റ്റഗ്രാം റീലുകൾക്ക് നിയന്ത്രണം വരുന്നു.കർശനമായ പി ജി 13 നിലവാരത്തിലുള്ള കണ്ടൻ്റു കളായിരിക്കും കുട്ടികൾക്ക് ലഭ്യമാകുക. 
കൗമാര പ്രായത്തിലുളള കുട്ടികൾ ഇൻസ്റ്റഗ്രാം ഉപയോഗിക്കുമ്പോൾ പലപ്പോഴും പലചതിക്കുഴികളിലും പെടുന്നത് നിത്യ സംഭവമാകുകയാണ്. ഇതിൻ്റെ പ്രധാന കാരണം അവരെ സ്വാധീനിക്കുന്ന റീലുകളും അതിലെ കണ്ടൻ്റുകളുമാണ്.  ഇതിന് പരിഹാരം കാണുന്നതിൻ്റെ ഭാഗമായാണ് കൂടുതൽ സുരക്ഷിതവും അവർക്കനുയോജ്യമായ കണ്ടൻ്റുകൾ നൽകുക എന്ന ലക്ഷ്യത്തോടെ മെറ്റ റീലുകൾക്ക് നിയന്ത്രണം കൊണ്ടു വരുന്നത്.
അമേരിക്കൻ സിനിമകളിലെ കണ്ടൻ്റുകളിൽ നടപ്പിലാക്കിയ പിജി 13 റേറ്റിംഗാണ് ഇതിനായി മെറ്റ സ്വീകരി ച്ചിരിക്കുന്നത്.
ഭാഷ പ്രയോഗങ്ങൾ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ ലഹരി വസ്തുക്കളുടെ ഉപയോഗം അവ പ്രോത്സാഹിപ്പിക്കുന്ന കണ്ടൻ്റുകൾ തുടങ്ങി കുട്ടികളെ സ്വാധീനിക്കുന്ന റീലുകൾക്ക് നിയന്ത്രണവും കുട്ടികൾ ഫോളോ ചെയ്യുന്ന അക്കൗണ്ടു കളിൽ ഇത്തരത്തിലുള്ള കണ്ടൻ്റുകൾ ഉണ്ടെങ്കിൽ അവ കുട്ടികളുടെ ഫീഡിൽ വരാതിരിക്കുകയും ചെയ്യും.
കുട്ടികളെ ഇൻ്റസ്റ്റ റീലുകളിലെ മോശം കണ്ടൻ്റുകൾ സ്വാധീനിക്കുന്നുവെന്ന വ്യാപക പരാതികളെ തുടർന്നാണ് മെറ്റയുടെ പുതിയ നടപടി