മുട്ടികൊമ്പന്‍ മിഷന്‍ തുടര്‍ന്ന് വനം വകുപ്പ്. ഇന്ന് പുലര്‍ച്ചെ മുതല്‍ വള്ളുവാടി നീലംചിറ വനമേഖലയിലാണ് കാട്ടാന നിലയുറപ്പിച്ചിട്ടുള്ളത്. അടിക്കാടുകള്‍ക്കിടയിലാണ് കൊമ്പന്‍ നിലയുറപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ മയക്ക് വെടി വെക്കാന്‍ സാധിക്കുന്നില്ല. കുംകിയാനകളെ അടക്കം സ്ഥലത്തെത്തിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ ആറ് മണിയോടെയാണ് മുട്ടി കൊമ്പനെ വനം വകുപ്പിന്റെ ദൗത്യസംഘം ലൊക്കേറ്റ് ചെയ്തത്. വള്ളുവാടിക്കും പച്ചാടിക്കും ഇടയിലുള്ള നീലംചിറ വനമേഖലയിലാണ് കൊമ്പനെ കണ്ടെത്തിയത്. കൊമ്പന്‍ രാവിലെ കൊല്ലി ഭാഗത്തായിരുന്നു നിലയുറപ്പിച്ചത്. ഇത് കാരണം മയക്ക് വെടി വെക്കാന്‍ സാധിച്ചില്ല. പിന്നീട് കാട്ടാന കൂട്ടത്തിന് ഒപ്പം കൂടിയെങ്കിലും പിന്നീട് സംഘത്തില്‍ നിന്ന് മാറി കൊമ്പന്‍ ഒറ്റയ്ക്കായി. തുടര്‍ന്നും കൊമ്പന്‍ അടിക്കാടുകള്‍ക്കിടയില്‍ നില്‍ക്കുന്നതിനാല്‍ മയക്കു പിടിക്കാന്‍ സാധിച്ചിട്ടില്ല. ഇപ്പോഴും ദൗത്യസംഘം കൊമ്പനെ നിരീക്ഷിച്ചുവരികയാണ്. രാവിലെ എല്ലാവരും വന്നു പോകുന്നു മൈക്ക് വെച്ചാല്‍ ദൗത്യ സംഘത്തെ സഹായിക്കാന്‍ ആനകളെയും പ്രദേശത്തേക്ക് എത്തിച്ചിട്ടുണ്ട്.