സംസ്ഥാന അതിര്‍ത്തി പൊന്‍കുഴിയില്‍ വന്‍ രാസ ലഹരി വേട്ട. മെത്താഫിറ്റമിനുമായി 22 കാരന്‍ പിടിയില്‍. ഇലക്ഷന്‍ സ്പെഷ്യല്‍ ഡ്രൈവ് പരിശോധന ''ഓപ്പറേഷന്‍ ഹോട്ട്സ്പോട്ട് 2.0''  ന്റെ ഭാഗമായി ഇന്ന് രാവിലെ സംസ്ഥാന അതിര്‍ത്തിയായ  പൊന്‍കുഴി ഭാഗത്ത് വെച്ച് വയനാട് എക്സൈസ് ഇന്റലിജന്‍സും, വയനാട് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നാര്‍ക്കോട്ടിക്  സ്പെഷല്‍ സ്‌ക്വാഡും  നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് ഹൈദരാബാദില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനില്‍ നിന്നും  മാരക രാസ ലഹരിയായ മെത്താഫിറ്റമിന്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി കടവൂര്‍ വില്ലേജ് തച്ചംമ്പൊയില്‍ ഭാഗത്ത് താമസിക്കും പുത്തന്‍വീട്ടില്‍  മുഹമ്മദ് ജുസൈം(22) എന്നയാളെ  അറസ്റ്റ് ചെയ്തു.312.513 ഗ്രാം മയക്കുമരുന്നാണ് കണ്ടെടുത്തത്.ഇയാള്‍ ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് ലഹരി എത്തിക്കുന്ന പ്രധാന കണ്ണിയാണെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിനു 10 ലക്ഷം രൂപ  വില വരും.