മീനങ്ങാടി കൃഷ്ണഗിരി പാതിരിക്കവലയിലെ കാപ്പിത്തോട്ടത്തില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി (72) യുടേതാണ് മൃതദേഹം. ഫെബ്രുവരി 14 ന് ഇവരെ മാനിക്കുനിയിലെ വീട്ടില്‍ നിന്നും കാണ്മാനില്ലായിരുന്നു. മകള്‍ തങ്കമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഇന്ന് ഉച്ചയോടെ എസ്റ്റേറ്റില്‍ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയോട്ടി അല്‍പ്പം മാറി വേര്‍പ്പെട്ട നിലയിലും കണ്ടെത്തി. മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരിച്ചറിയുന്നതിനും മരണകാരണം കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുകയാണ്.
Comments (0)
No comments yet. Be the first to comment!