കൊളഗപ്പാറ അത്തിമൂലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നേരെ തേനീച്ചാക്രമണം. ഏഴ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. മൂന്ന് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. അത്തിമൂല സ്വദേശികളായ പത്മാവതി, വിജയ, പാതിരിക്കവല സ്വദേശികളായ സക്കീന, റിന്ദു, മുണ്ടനടപ്പ് സ്വദേശിനി ഗിരിജ, റാട്ടക്കുണ്ട് സ്വദേശികളായ തങ്കമ്മ, സിന്ധു എന്നിവരാണ് പരിക്കേറ്റവര്‍. കുത്തേറ്റതിനെ തുടര്‍ന്ന് അവശരായ തൊഴിലാളികളെ സഹപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ തന്നെ മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഗുരുതരമായി കുത്തേറ്റ പത്മാവതി, റിന്ദു, വിജയ എന്നിവരെയാണ് വിദഗ്ധ ചികിത്സയ്ക്കായി മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
Comments (0)
No comments yet. Be the first to comment!