ശ്രീ വള്ളിയൂര്‍ക്കാവ് മഹോത്സവത്തോടനുബന്ധിച്ച് മാനന്തവാടി ടൗണില്‍ തിരക്കേറിവരുന്ന സാഹചര്യത്തില്‍ ഗതാഗതം സുഗമമാക്കുന്നതിന് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് തീരുമാനിച്ചു.
ഗാന്ധിപാര്‍ക്ക്-മൈസൂര്‍ റോഡില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന തട്ടുകടകള്‍ ഇന്ന് മുതല്‍ 30.03.2026 വരെ തലശ്ശേരി റോഡിലെ ജീപ്പ് സ്റ്റാന്റില്‍ രാത്രി 08.30ന് ശേഷം പ്രവര്‍ത്തിക്കാം.
ഗാന്ധിപാര്‍ക്ക് മുതല്‍ മൈസൂര്‍റോഡ് കെഎസ്ആര്‍ടിസി ഗ്യാരേജ് ജംഗ്ഷന്‍ വരെ റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും വഴിയോരകച്ചവടവും നിരോധിച്ചു.
മാനന്തവാടി വള്ളിയൂര്‍ക്കാവ് ജംഗ്ഷന്‍ മുതല്‍ സബ് കലക്ടര്‍ വസതിയുടെ മുന്‍വശം വരെ റോഡിന്റെ ഇരുവശവും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നതും വഴിയോരകച്ചവടവും നിരോധിച്ചു.
വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി വി ജോര്‍ജ്ജ്, കൗണ്‍സിലര്‍മാരായ കുഞ്ഞബ്ദുള്ള, ശശികുമാര്‍ എം പി, മനോജ് ഗോപാലന്‍, മാനന്തവാടി ട്രാഫിക് എസ് ഐ സെബാസ്റ്റ്യന്‍, നഗരസഭാ അസി.സെക്രട്ടറി രമ്യ എ എസ്, നഗരസഭാ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 1 ഷൈജു എസ്, വ്യാപാരി വ്യവസായി പ്രതിനിധികള്‍, തട്ടുകട പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!