വാളാട് പുലിക്കാട്ടുകടവ് മേഖല സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി പരാതി. പുഴയോരത്ത് ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മദ്യകുപ്പികളും തള്ളുന്നത് പതിവായെന്നാണ് നാട്ടുകാർ പറയുന്നത്.

ടൂറിസം സാധ്യത ഏറെയുള്ള മനോഹരമായ സ്ഥലമാണിത്. നിരവധി സന്ദർശകർ ഇവിടെ എത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ രാത്രി സമയങ്ങളിൽ പ്രദേശത്ത് സമൂഹ്യവിരുദ്ധരുടെ ശല്യം കൂടിവരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. പുഴയോരത്ത് മദ്യകുപ്പികളും ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്.

പ്രശ്നത്തിന് പരിഹാരം കാണാൻ സ്ഥലത്ത് സി സി ടി വി സംവിധാനവും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു