ട്രാൻസ് ജെന്ററും ആക്റ്റിവിസ്റ്റും കവിയുമായ എൻ. വി പ്രകൃതി നിയമസഭയിലേക്ക് മത്സരിക്കാൻ  നാമനിർദേശ പത്രിക സമർപ്പിച്ചു. ആംആദ്മി പാർട്ടിയുടെ സ്ഥാനാർഥിയായി സുൽ്ത്താൻബത്തേരി നിയോജകമണ്ഡലത്തിൽ നിന്നാണ് പ്രകൃതി ജനവിധി തേടുന്നത്.
 

നൂൽപ്പുഴ നായക്കട്ടി തേർവയൽ സ്വദേശിയായ എൻ.വി പ്രകൃതിയാണ് എ.എ.പിക്കായി സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ മത്സരത്തിറങ്ങുന്നത്. ട്രാൻസ്‌ജെന്ററും ആക്ടിവിസ്റ്റും കവിയുംകൂടിയായ പ്രകൃതി ഇന്ന് ഉച്ചയോടെ നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പമെത്തി പ്ത്രികയും സമർപ്പിച്ചു. പൊതുസമൂഹത്തിന്റെ മൊത്തം പ്രശ്‌നങ്ങൾക്കും പരിഹാരംകാണാനായാണ് ഞാൻമത്സരിക്കുന്നതെന്നും വിജയം സുനിശ്ചിതമെന്നും എൻ. വി പ്രകൃതി പറഞ്ഞു.

നേതക്കളായ ഡോ. എ.റ്റി സുരേഷ്, പോൾസൺ അമ്പലവയൽ, കെ.പി ജേക്കബ്, ലിയോ മാത്യു, സിനി ആന്റണി എന്നിവരുടെ സാനിദ്ധ്യത്തിലാണ് പത്രിക സമർപ്പണം നടത്തിയത്.