വടക്കനാട് മേഖലയിൽ ഭീതിപരത്തുന്ന മുട്ടികൊമ്പനെ പിടികൂടാനുള്ള ആദ്യദിന ദൗത്യം വിഫലമായി. ഇന്ന് പുലർച്ചെ വടക്കനാട് കല്ലൂർകുന്ന് വനംവകുപ്പിന്റെ കാമ്പ് ഷെഡിന് സമീപവെച്ച് ആനയെ മയക്കുവെടിവെച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. തുടർന്ന കൊമ്പൻ ആനകൂട്ടത്തോടൊപ്പം ഉൾവനത്തിലേക്ക് വലിഞ്ഞതോടെയാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. നാളെ പുലർച്ചെ ദൗത്യം പുനരാരംഭിക്കും.
വടക്കനാട് കരിപ്പൂര് വള്ളുവാടി മേഖലകളിൽ വർഷങ്ങളായി ഭീതിപരത്തുകയും അടുത്തിടെ പച്ചാടിയിൽ യുവകർഷകനെ കൊലപ്പെടുത്തുകയും ചെയ്ത മുട്ടികൊമ്പനെന്ന താത്തൂർ ടസ്‌ക്കർവണ്ണിനെ പിടികൂടാനുള്ള ആദ്യദിനദൗത്യം ഫലം കാണാതെ അവസാനിപ്പിച്ചു. കഴിഞ്ഞരാത്രിമുതൽ ആനയെ വനംവകുപ്പ് നിരീക്ഷിച്ചുവരുകയായിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ കല്ലൂർകുന്ന് മങ്കുത്തേൽ ജോബിയുടെ കൃഷിയിടത്തിൽ എത്തിയ കൊമ്പനെ വനംവകുപ്പ് പിന്തുടരുകയായിരുന്നു. പിന്നീട് പുലർച്ചെ അഞ്ചേമുക്കാലോടെ വനാതിർത്തിയിൽ വെച്ച് ആനയെ മയക്കുവെടിവെച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. വീണ്ടും വനംവകുപ്പ് ദൗത്യസംഘം ആനെയ പിന്തുടർന്നുവെങ്കിലും ഉൾവനത്തിലേക്ക് പ്രവേശിച്ച കൊമ്പൻ ആനകൂട്ടത്തോടൊപ്പം ചേരുകയായിരുന്നു. ഇതോടെയാണ് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചത്. നാല് കുങ്കിയാനകളും ദൗത്യത്തിൽ ഉണ്ട്. വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺസക്കറിയ എന്നിവരുടെ നേതൃത്വത്തിൽ അറുപത്തിയെട്ട് അംഗ സംഘമാണ് ദൗത്യത്തിനുള്ളത്.നാളെ പുലർച്ചെ ദൗത്യം പുനരാരംഭിക്കുമെന്നാണ് വനവംകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം.
Comments (0)
No comments yet. Be the first to comment!