സുൽത്താൻബത്തേരി നിയോജകമണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ നാമനിർദേശ പത്രിക സമർപ്പിച്ചു. സുൽത്താൻബത്തേരി മിനിസിവിൽ സ്റ്റേഷനിലെത്തി ഉപവരണാധികാരി സി. സുബൈർമുമ്പാകെയാണ് പത്രികസമർപ്പണം നടത്തിയത്. ഇത്തവണ സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ് എം.എൽ.എ ഉണ്ടാകുമെന്ന് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ പറഞ്ഞു.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് എൽ.ഡി.എഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ നേതാക്കൾക്കൊപ്പം പ്രകടനമായെത്തി നാമനിർദേശ പത്രിക സമർപ്പിച്ചത്. മിനിസിവിൽ സ്റ്റേഷനിലെത്തി ഉപവരണാധികാരി സി. സുബൈർമുമ്പാകെയാണ് പത്രിക നൽകിയത്. മണ്ഡലത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷം വികസനങ്ങളൊന്നും എത്തിയില്ലെന്നും ഇത്തവണ നിയോജകമണ്ഡലത്തിൽ നിന്ന് എൽ.ഡി.എഫ് എം.എൽ.എ ഉണ്ടാകുമെന്നും സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ മാധ്യമങ്ങളോട് പറഞ്ഞു.
സി.പി.എം ജില്ലാസെക്രട്ടറി കെ.റഫീഖ്, നേതാക്കളായ വി.വി ബേബി, കെ.ജെ ദേവസ്യ,പി. ആർ ജയപ്രകാശ്, റ്റി.ജെ ചാക്കോച്ചൻ, പി.കെ ബാബു, സുരേഷ് താളൂർ, രുഗ്മണി സുബ്രമണ്യൻ, എൻ.പി കുഞ്ഞുമോൾ തുടങ്ങിയവർക്കൊപ്പമെത്തിയാണ് വിശ്വനാഥൻ പത്രിക സമർപ്പിച്ചത്.
Comments (0)
No comments yet. Be the first to comment!