വാഹനയാത്രക്കാര്‍ക്കും വീടുകള്‍ക്കും വൈദ്യുതി ലൈനിനും ഭീഷണിയായി സര്‍ക്കാര്‍മരം. നെന്മേനി മാടക്കരയിലാണ് പാതയോരത്ത് വന്‍മാവ് ഭീഷണിയായി നില്‍ക്കുന്നത്. മരം മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാര്‍.
വീതികൂട്ടി നവീകരിച്ച സുല്‍ത്താന്‍ബത്തേരി താളൂര്‍ റോഡില്‍ മാടക്കരഭാഗത്താണ് സര്‍ക്കാര്‍മരം ഭീഷണിയായിരിക്കുന്നത്. റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വന്‍മാവാണ് വാഹനയാത്രക്കാര്‍ക്കും സമീപത്തെ വീടുകള്‍്ക്കും ഹെടെന്‍ഷന്‍ വൈദ്യുതി ലൈനിനും ഭീഷണിയായിരിക്കുന്നത്. റോഡിന്റെ വീതികൂട്ടാന്‍ മണ്ണെടുത്തപ്പോള്‍ മരത്തിന്റെ ഒരുഭാഗത്തെ വേരുകളെല്ലാം പുറത്താണിപ്പോള്‍. ഇത് മുറിച്ച് നീക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകുന്നില്ലെന്നാണ് ആരോപണം. എത്രയുംവേഗം മരം മുറിച്ച് നീക്കി സുരക്ഷഉറപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
Comments (0)
No comments yet. Be the first to comment!