കല്‍പ്പറ്റ: ചുരത്തില്‍ വീണ്ടും ഗതാഗത നിരോധനം. കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞു വീണ ഭാഗത്ത് വീണ്ടും ഇടിച്ചില്‍ നടക്കുന്നതിനാല്‍ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി ജില്ലാ കലക്ടര്‍ ഡി. ആര്‍ മേഘശ്രീ അറിയിച്ചു. മണ്ണിടിച്ചില്‍ സാധ്യതയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ ഗതാഗത നിരോധനം പിന്‍വലിക്കൂവെന്നും കലക്ടര്‍ പറഞ്ഞു.