ബത്തേരിയില്‍ അഭിഭാഷകര്‍ കോടതി ബഹിഷ്‌ക്കരിച്ച് പ്രതിഷേധം. ബത്തേരി ബാര്‍ അസോസിയേഷനിലെ അഭിഭാഷക ആതിരയെ കക്ഷിയുടെ ഭര്‍ത്താവ് ടൗണില്‍ വെച്ച് മര്‍ദ്ധിച്ച സംഭവത്തില്‍ പ്രതിയെ പൊലിസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്‌കരണം.
അഡ്വ. ആതിരയെ ഇന്നലെ വൈകിട്ട് ബത്തേരി കോടതിക്ക് സമീപം വെച്ചാണ് മര്‍ദ്ധിച്ചത്. ഇവര്‍ ബത്തേരി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നടപടി വൈകിയാല്‍ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ പറഞ്ഞു.
Comments (0)
No comments yet. Be the first to comment!