വെള്ളമുണ്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മൊതക്കര കൊട്ടാരക്കുന്ന് കൊച്ചറ ഉന്നതിയിലെ അയ്യപ്പനെ(46 )യാണ് 3 വർഷം തടവിനും 10000 രൂപ പിഴയടക്കാനും  കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്.2023 ജൂൺ മാസത്തിലാണ് ഇയാള്‍ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. അന്നത്തെ വെള്ളമുണ്ട സ്റ്റേഷൻ ഇന്‍സ്‌പെക്ടർ എസ്.എച്ച്.ഓ ആയിരുന്ന കെ. രാജീവ്‌കുമാറാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. ബബിത ഹാജരായി.