മീനങ്ങാടി സി.സി ഭൂതാനത്ത് തേനീച്ച ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഭൂതാനംകുന്ന് മംഗലത്ത് ജോസഫ്(72), കള്ളിയാട്ട് സത്യദാസന്‍(80), തന്നാംപറമ്പില്‍ മനോജ്(50), മേലേടത്ത് രവി(65) ഇദ്ദേഹത്തിന്റെ ഭാര്യ ദേവകി(59) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തേനീച്ച ഇളകി വന്ന് ആക്രമിക്കുകയായിരുന്നു. പ്രദേശവാസികള്‍ വീടുകള്‍ക്കുള്ളിലേക്ക് കയറി കതകടച്ചാണ് രക്ഷപ്പെട്ടത്. പരിക്കേറ്റവരെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.