നവീകരണം പൂര്‍ത്തീകരിച്ചതിനു പിന്നാലെ റോഡ് പൊളിഞ്ഞതില്‍ പ്രതിഷേധം. നൂല്‍പ്പുഴയിലെ കല്ലൂര്‍ 67- നമ്പികൊല്ലി റോഡാണ് ടാറിങ് നടത്തിയതിനുപിന്നാലെ പൊളിഞ്ഞത്. പ്രവര്‍ത്തിയിലെ അപാകതകളും ഭാരവാഹനങ്ങളുടെ സഞ്ചാരവുമാണ് റോഡ് പൊളിയാന്‍ കാരണമെന്നും അടിയന്തര നടപടിവേണമെന്നും ആവശ്യം.
വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന കല്ലൂര്‍67- നമ്പികൊല്ലി റോഡാണ് ടാറിങ് പൂര്‍ത്തിയായതിന് പിന്നാലെ പൊളിഞ്ഞത്. ഏറെ നാളത്തെ മുറവിളിക്കുശേഷമാണ് പൊതുമരാമത്ത് വകുപ്പ് റോഡ് നവീകരണം നടത്തിയത്. ആറു കിലോമീറ്ററോളം ദൂരം വരുന്ന റോഡില്‍ നവോദയ വായനശല പരിസരത്തും നമ്പികൊല്ലി ടൗണ്‍ ഭാഗത്താണ് റോഡ് ടാറിങിന് തൊട്ടുപിന്നാലെ പൊളിഞ്ഞത്. നിര്‍മാണത്തിലെ അപകാതയാണ് റോഡ് പൊളിയാന്‍ മുഖ്യകാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
കൂടാതെ കര്‍ണാടക ഭാഗത്തുനിന്ന് അമതിഭാരംകയറ്റി വാഹനങ്ങള്‍ ഇതുവഴി വരുന്നതും റോഡ് പൊളിയാന്‍ കാരണമാകുന്നതായും നാട്ടുകാര്‍ പറയുന്നു.സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. എത്രയും വേഗം പൊളിഞ്ഞഭാഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കൂടാതെ ഇതുവഴി ഭാരവാഹനങ്ങള്‍ കടന്നുപോകുന്ന നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
No comments yet. Be the first to comment!