2026-27 വര്‍ഷത്തേക്കുള്ള വികസന കോണ്‍ക്ലേവ് സംഘടിപ്പിച്ച് സുല്‍ത്താന്‍ ബത്തേരി നഗരസഭ. അതിവേഗം വളരുന്ന നഗരം സാധ്യതകളുടെലോകം എന്ന ആപ്തവാക്യവുമായി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ ഉയര്‍ന്നുവരുന്ന നിര്‍ദ്ദേശങ്ങള്‍ നഗരസഭയുടെ വളര്‍ച്ചക്കും വികസനത്തിനും ഉതകുന്നവയെ പദ്ധതിയില്‍ ഉള്‍പെടുത്തി നടപ്പിലാക്കുകയെന്നതാണ് ഉദ്ദ്യേശം. പരിപാടിയുടെ ഉദ്ഘാടനം ജില്ലാകലക്ടര്‍ ഡി. ആര്‍ മേഖശ്രീ നിര്‍വ്വഹിച്ചു.
സുല്‍ത്താന്‍ബത്തേരി നഗരസഭയുടെ 2026 -27 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായ രൂപീകരണം നടത്തി വികസനം ജനങ്ങളിലൂടെ എന്ന ലക്ഷ്യംവെച്ചാണ് വികസന കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. കോണ്‍്ക്ലവില്‍ ഗതാഗതം, ശുചിത്വം, വിദ്യഭ്യാസം, വിനോദ സഞ്ചാരം, പരിസ്ഥിതി സംരക്ഷണം, പ്രാദേശിക സാമ്പത്തിക വികസനം, നഗരാസൂത്രണം, കൃഷി, സാമൂഹ്യനീതി, കായികം എന്നീ വിഷയങ്ങളിലാണ് കോണ്‍ക്ലേവില്‍ ചര്‍ച്ചകള്‍ നടന്നത്.
ചര്‍ച്ചകളില്‍ ഉയര്‍ന്ന് വരുന്ന അഭിപ്രായങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും സ്വീകരിച്ച്നഗരസഭയുടെ വികസനത്തിനും വളര്‍ച്ചക്കും ഉതുക പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദ്യേശം. ചെയര്‍പേഴ്സണ്‍ റസീന അബ്ദുള്‍ഖാദര്‍ അധ്യക്ഷയായി. ആസൂത്രണസമിതി ഉപാധ്യക്ഷന്‍ അഡ്വ.യണല്‍മാത്യു വിഷായവതരണം നടത്തി. സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍മാര്‍,കൗണ്‍സിലര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, സന്നദ്ധ സംഘടന ക്ലബ്ബ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
No comments yet. Be the first to comment!