അമ്പലവയല്‍ ടൗണില്‍നിന്ന് ബൈക്ക് മോഷ്ടിച്ച പ്രതികളുടെ സിസിടിവി  ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. കഴിഞ്ഞമാസമാണ് അമ്പലവയല്‍ സെന്‍ട്രല്‍ ബേക്കറിക്കുമുന്‍വശം നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയത്. അമ്പലവയല്‍ കളത്തുവയല്‍ സ്വദേശി ജോയ്സന്റെ സ്‌കൂട്ടറാണ്  കഴിഞ്ഞ ജനുവരി രണ്ടിന്. ബൈക്ക് മോഷ്ടാക്കളെന്ന് കരുതുന്ന ഒരു സ്ത്രീയുടേയും പുരുഷന്റെയും  സിസിടിവി  ഭൃശ്യങ്ങളാണ് പോലീസ് പുറത്ത് വിട്ടത്. ഇവരെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അമ്പലവയല്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് എസ്എച്ച്ഒ അറിയിച്ചു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഉര്‍ജിതമാക്കിയിട്ടുണ്ട്.