പുല്‍പ്പള്ളി : കബനി ഓഡിറ്റോറിയത്തില്‍ വയനാട് ജില്ല ആംസ് സ്‌പോര്‍ട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ 48മത് കേരള സ്റ്റേറ്റ് ആംസ് റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ സമാപിച്ചു.രണ്ടു ദിവസങ്ങളിലായി കേരള സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്. മത്സരങ്ങളുടെ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിനി തോമസ് ഉത്ഘാടനം ചെയ്തു. പി വി സുരേഷ് അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, അബ്ദുള്‍ സലാം,എം ഡി റാഫേല്‍,സുബൈര്‍ എം എ തുടങ്ങിയവര്‍ സംസാരിച്ചു. ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളില്‍ തൃശൂര്‍ ജില്ല ടീം ഓവറോള്‍ ചാമ്പ്യന്മാരും എറണാകുളം ജില്ല റണ്ണര്‍റപ്പുമായി. മത്സരത്തില്‍ വിജയികളായവര്‍ ജമ്മുവില്‍ നടക്കുന്ന നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് മത്സരിക്കും.