മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് 36 കേസുകളില്‍ കൂടി കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം. അഗസ്റ്റ്യന്‍ സഹോദരന്‍മാരായ റോജി അഗസ്റ്റ്യന്‍, ജോസുകുട്ടി അഗസ്റ്റ്യന്‍,ആന്റോ അഗസ്റ്റ്യന്‍ എന്നിവര്‍ പ്രതികളായ കേസുകളിലാണ് സുല്‍ത്താന്‍ ബത്തേരി ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.
2020 - 21 കാലഘട്ടത്തില്‍ മുട്ടില്‍ വില്ലേജില്‍ നടന്ന മരം മുറിയുമായി ബന്ധപ്പെട്ട് പോലിസ് രജിസ്ട്രര്‍ ചെയ്ത 36 കേസുകളിലാണ് ഇന്ന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതോടെ പോലീസ് എടുത്ത 41 കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. മരംമുറി, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍, കമ്പളിപ്പിക്കല്‍ എന്നിവകുപ്പുകളിലാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നത്. സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പി യായിരുന്ന വി വി ബെന്നിയായിരുന്നു കേസ് അന്വേഷിച്ചത്.
Comments (0)
No comments yet. Be the first to comment!