ദേശീയപാത 766ല്‍ വനമേഖലയിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. ഇതുവഴി കടന്നപോകുന്ന യാത്രക്കാര്‍ പാതയരോങ്ങളില്‍ നിറുത്തരുതെന്നും വേഗതകുറച്ച് പോകണമെന്ന മുന്നറിയിപ്പുമാണ് വനംവകുപ്പ് നല്‍കുന്നത്. വയനാട് വന്യജീവിസങ്കേതത്തോട് അതിര്‍ത്തിപങ്കിടുന്ന ഈമേഖലയില്‍ ബന്ദിപ്പൂര്, മുതമല വന്യജീവിസങ്കേതങ്ങളില്‍ നിന്ന് കാട്ടാനയടക്കം കൂട്ടമായി എത്തി പകല്‍സമയങ്ങളിലടക്കം പാതമുറിച്ചുകടക്കുന്നതും ഓരങ്ങളില്‍ തമ്പടിക്കുന്നതുമാണ് മുന്നറിയിപ്പിന് കാരണം.
മുത്തങ്ങ എടത്തറമുതല്‍ സംസ്ഥാന അതിര്‍ത്തി മൂലഹള്ള വരെയുള്ള ഭാഗങ്ങളിലാണ് യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് ജാഗ്രതനിര്‍ദ്ദേശനം നല്‍കിയിരിക്കുന്നത്. വേനല്‍ കനത്തതോടെ വെള്ളവും തീറ്റയും തേടി അയല്‍ സംസ്ഥാന വന്യജീവിസങ്കേതങ്ങളില്‍ നിന്ന് കാട്ടാനകൂട്ടം ഇവിടേക്ക് എത്തുന്നുണ്ട്. വെള്ളം തേടി ഇവ ദേശീയപാത 766 മുറിച്ചുകടക്കുന്നതും പകല്‍സമയങ്ങളില്‍പോലും പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തില്‍ ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ പാതയോരങ്ങളില്‍ വാഹനങ്ങള്‍ നിറുത്തരുതെന്നും വേഗതകുറച്ച് സഞ്ചരിക്കണമെന്നുള്ള ജാഗ്രത നിര്‍ദ്ദേശം വനംവകുപ്പ് നല്‍കിയിരിക്കുന്നത്.
കാട്ടാനകൂട്ടങ്ങള്‍ പകല്‍സമയങ്ങളിലും റോഡ് മുറിച്ച് കടക്കുന്ന സാഹചര്യമുള്ളതിനാല്‍ വനപാലകര്‍ എടത്തറമുതള്‍ മൂലഹള്ളവരെയുളള ഭാഗങ്ങളില്‍ ്പട്രോളിങും കാവലും ശക്തമാക്കിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to comment!