ദേശീയപാത 766 ബീനാച്ചിക്ക് സമീപം കാര്‍ ഓട്ടോ റിക്ഷയിലും സ്‌കൂട്ടറിലുമിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ബീനാച്ചി സ്വദേശിയും ഓട്ടോറിക്ഷ ഡ്രൈവറുമായ ഖാലിദ് (59) ഓട്ടോറിക്ഷയിലെ യാത്രക്കാരായ നമ്പ്യാര്‍കുന്ന് സ്വദേശി അബൂബക്കര്‍ (57) മണിച്ചിറ സ്വദേശി സാജിദ് (24) സ്‌കൂട്ടി യാത്രക്കാരനായ അമല്‍ ഫാരിദ് (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സുല്‍ത്താന്‍ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഖാലിദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം.