ബി.ജെ.പി ഭരണം നടത്തുന്ന സുൽത്താൻബത്തേരി സർവ്വീസ് സഹകരണ ബാങ്കിലേക്ക് യു.ഡി.എഫിന്റെ നേതൃത്വത്തിൽ മാർച്ച് നടത്തി. ബാങ്കിൽ അഴിമതിയും അനധികൃത നിയമനവും നവീകരണവും ക്രമിവിരുദ്ധ വായ്പ അനുവദിക്കലും നടന്നിട്ടുണ്ടെന്നാരോപിച്ചായിരുന്നു മാർച്ച്. അസംപ്ഷൻ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച ചുങ്കം ബാങ്ക് പരിസരത്ത് പൊലിസ് തടഞ്ഞു. തുടർന്ന് മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി.ജെ ഐസക് ഉദ്ഘാടനം ചെയ്തു. ബാങ്കിൽ അഴിമതി നടന്നിട്ടുണ്ടെന്നും ഇതിൽ വിജിലൻസ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിംലീഗ് ജില്ലാകമ്മറ്റിയംഗം കെ. നൂറുദ്ദീൻ അധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് സംഷാദ് മരക്കാർ, മൂസ്ലിംലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് എം.എ അസൈനാർ, ബാബു പഴുപത്തൂർ, അഡ്വ. സതീഷ് പൂതിക്കാട്, ഉമ്മർകുണ്ടാട്ടിൽ, ഷാജി ചുള്ളിയോട്, സമദ് കണ്ണിയൻ,സി.കെ മുസ്തഫ, എം. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Comments (0)
No comments yet. Be the first to comment!