ദേശീയപാത 766 ല്‍ നിലനില്‍ക്കുന്ന രാത്രിയാത്ര നിരോധനം നീക്കുന്നത് സംബന്ധിച്ച് മേഖലയില്‍ തുരങ്കപാത സാധ്യതപഠനത്തിന് വിദഗ്ദസമിതിയെ നിയോഗിച്ചുവെന്ന്കാണിച്ച് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി, പ്രിയങ്കഗാന്ധി എം.പിക്ക് കത്ത് അയച്ചത് വയനാട് ജനതയ്ക്ക് പ്രതീക്ഷയേറ്റുന്നു. കേന്ദ്ര ഗതാഗത വകുപ്പ് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിച്ചത് കാണിച്ചാണ് മന്ത്രി എം.പിക്ക് കത്തയച്ചിരിക്കുന്നത്. ഇത് ഏറെ പ്രതീക്ഷയോടെയാണ് വയനാട്ടിലെ ജനങ്ങള്‍ നോക്കികാണുന്നത്.
നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള കേസ് സുപ്രീംകോടതയില്‍ നിലനില്‍ക്കുമ്പോള്‍ ഇത്തരത്തിലൊരു നീക്കവും ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്. നിര്‍ദ്ധിഷ്ട നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് റെയില്‍പാതയുടെ സമാന്തരമായാണ് തുരങ്കപാത സാധ്യത പഠനം നടത്തുക എന്നുമാണ് അറിയുന്നത്. കഴിഞ്ഞ പതിനേഴ് വര്‍ഷമായി ദേശീയപാത 766ല്‍ കര്‍ണാടകയിലെ ബന്ദിപ്പൂര് വനമേഖലയില്‍ രാത്രിയാത്ര നിരോധനം വന്നിട്ട്. സംസ്ഥാന അതിര്‍ത്തി മൂലഹള്ളൈ മുതല്‍ മഥൂര്‍വരെയുള്ള 19കിലോമീറ്റര്‍ ദൂരത്തിലാണ് രാത്രി 9മണിമുതല്‍ പുലര്‍ച്ചെ ആറ് മണിവരെ രാത്രിനിരോധനമുള്ളത്. 2009 ജൂലൈയിലാണ് അന്നത്തെ ചാമരാജ് ജില്ലകലക്ടര്‍ രാത്രിയാത്രിനിരോധനം കൊണ്ടുവന്നത്. രാത്രികാലങ്ങളില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വന്യമൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിക്കുന്നുവെന്ന്കാണിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. പിന്നീട് ഇത് തല്‍ക്കാലത്തേക്ക് പിന്‍വലിച്ചെങ്കിലും സെപ്തംബര്‍ മാസത്തില്‍ കര്‍ണാടക ഹൈക്കോടതി നിരോധനം തുടരാന്‍ അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട്് നിരോധനം നീക്കികിട്ടാന്‍ വയനാട് ജില്ലഒന്നടങ്കവും സംസ്ഥാനവും പ്രയത്നിച്ചുവരുകയാണ്. ഇതിനായി പലപ്രക്ഷോഭങ്ങളും നടത്തിയിരുന്നു. 2019 ഒക്ടോബറില്‍ രാത്രിയാത്ര നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഐതിഹാസികമായ അനിശ്ചിതകാല നിരാഹാര സമരവും സുല്‍ത്താന്‍ബത്തേരിയില്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്നു. കൂടാതെ നിയമസഭയില്‍ ഏകകണ്ഠമായി രാത്രിയാത്രി നിരോധനം പിന്‍വലിക്കണമെന്ന പ്രമേയവും പാസാക്കിയിരുന്നു. രാത്രിയാത്രനിരോധനം നിലനില്‍ക്കുന്നതിനാല്‍ നിരവധി പേരാണ് ദുരിതമനുഭവിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്ന് ബംഗളൂരൂവിലേക്കടക്കം പോയിവരുന്ന വ്യവസായികളും, വിദ്യാര്‍ഥികളുമടക്കം യാത്ര രണ്ടുദിവസമാക്കേണ്ട അവസ്ഥയിലാണ്. രാത്രിയാത്ര നിരോധനം നിലനില്‍ക്കുന്നതിനാല്‍ ബംഗളൂരൂവില്‍ പോയി അന്നുതന്നെ മടങ്ങാന്‍പറ്റാത്ത അവസ്ഥയാണ് നിലവില്‍. സാധാരണക്കാരടക്കം ഇതുകാരണം ഏറെ ബുദ്ധിമുട്ടിലാണ്. ഇതിനെല്ലാം തുരങ്കപാത വരുന്നതോടെ പരിഹാരമാകുമെന്നതില്‍ സംശയമില്ല.
Comments (0)
No comments yet. Be the first to comment!