മുണ്ടക്കൈ - ചൂരൽ മല ഉരുൾ ദുരന്തബാധിതരുടെ  എല്ലാവരുടെയും ബാങ്ക് വായ്പ സർക്കാർ ഏറ്റെടുക്കാൻ   മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകും.  റവന്യൂ മന്ത്രി കെ രാജൻ വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ജില്ലാ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  555 കുടുംബങ്ങളുടെ 1620 വായ്‌പ തുകയായ 
18,75,6937  രൂപയുടെ ബാധ്യതയാണ് സർക്കാർ ഏറ്റെടുക്കുന്നത്. കേരള ബാങ്ക് എഴുത്ത് തള്ളിയ വായ്പകൾ പുറമേ ആണിത്. എന്നാൽ വായ്പ എഴുതിത്തള്ളൻ സംസ്ഥാന സർക്കാറിന് അധികാരംഇല്ലെന്ന് ഇരിക്കുകയാണ്  വായ്പകൾ ഏറ്റെടുക്കാനുള്ള സുപ്രധാന തീരുമാനം മന്ത്രിസഭായോഗം കൈക്കൊണ്ടത്.