ഏഴാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ അധ്യാപികക്കെതിരെ പരാതി നല്‍കി വിദ്യാര്‍ത്ഥിയുടെ പിതാവ്‌ റഹീം. മുഖ്യമന്ത്രിക്കും ബാലാവകാശകമ്മീഷനും പോലീസ് സൂപ്രണ്ടിനും പരാതി നല്‍കി. ഈ മാസം 16നാണ് ദ്വാരക എ യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പീച്ചംകോട് മണിയോത്ത് ഫാത്തിമ ആത്മഹത്യ ചെയ്തത്.  

സ്‌കൂളിലെ അധ്യാപികയില്‍ നിന്നും നിരന്തരമുണ്ടായ മാനസിക പീഢനവും അവഗണനയും അനാവശ്യമായ കുറ്റപ്പെടുത്തലും തന്റെ മകളെ മാനസികമായി തളര്‍ത്തിയതായും ഇത് കാരണമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ആത്മഹത്യ ചെയ്ത ദിവസം ക്ലാസ്സില്‍ മറ്റ് കുട്ടികള്‍ മഷി ഒഴിക്കുകയും അത് തന്റെ മകളുടെ പേരില്‍ ചാര്‍ത്തി ക്ലാസ് മുറി തുടപ്പിക്കുകയം ചെയ്തത് മകളുടെ ആത്മാഭിമാനത്തിന് ക്ഷതമേറ്റുവെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. മറ്റൊരുകുട്ടിക്കും ഇത്തരമനുഭവമുണ്ടാവാതിരിക്കാന്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലാവശ്യപ്പെടുന്നത്.