കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖല സമ്മേളനത്തിന് മാനന്തവാടി വൈറ്റ് ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ തുടക്കമായി. സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ എം രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് തങ്കച്ചന്‍ പുളിഞ്ഞാല്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

സമ്മേളനത്തില്‍ രതീഷ് പിആര്‍ അനുശോചന പ്രമേയവും, റഷീദ് തൃശ്ശിലേരി സ്വാഗതവും പറഞ്ഞു.  മേഖലാ പ്രസിഡണ്ട് തങ്കച്ചന്‍ പുളിഞ്ഞാല്‍ അധ്യക്ഷനായി. സംഘടന വൈസ് പ്രസിഡന്റ് എം രാജ്‌മോഹന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വിജിത്ത് വെള്ളമുണ്ട, പ്രവര്‍ത്തന റിപ്പോര്‍ട്ടും, മേഖലാ ട്രഷറര്‍ ജോമേഷ് വരവ് ചിലവ് കണക്കും, ഓഡിറ്റ് കമ്മിറ്റി അംഗം ഓഡിറ്റ് റിപ്പോര്‍ട്ടും, ജില്ലാ സെക്രട്ടറി അഷ്‌റഫ് പൂക്കയില്‍ ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ടും.. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം. എം മന്‍സൂര്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കമ്പനി എംഡിയും ജില്ലാ പ്രസിഡന്റുമായ. ബിജു ജോസ്, ജില്ലാ ട്രഷറര്‍  അബ്ദുള്ള സി എച്ച്,, സി അരവിന്ദന്‍, സുനീഷ്, കാസിം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുതിയ ഭാരവാഹികളെ ഇന്ന് തിരഞ്ഞെടുക്കും