നിരവധി കേസില്‍ പ്രതിയായ ബുളു എന്ന ജിതിന്‍ ജോസഫ് ആണ് അമ്പലവയല്‍ പോലീസിന്റെ പിടിയിലായത്. മാനന്തവാടി വള്ളിയൂര്‍കാവിലെ വാഴതോട്ടത്തിലെ ഷെഡില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഇന്നലെ രാത്രി ഷെഡ് വളഞ്ഞ് പിടി കൂടുകയായിരുന്നു. മാനന്തവാടി പോലീസിന്റെ സഹായത്തോടെ അമ്പലവയല്‍ എസ്.എച്ച്.ഒ. രാംകുമാര്‍,എസ്.ഐ. എല്‍ദോ, സി.പി.ഒ മാരായ അനീഷ്,സജീവന്‍,രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Comments (0)
No comments yet. Be the first to comment!