മുളകുപൊടി എറിഞ്ഞ് മുഖത്ത് തുണിയിട്ട് വയോധികയുടെ മാല പൊട്ടിച്ച സംഭവത്തില്‍ പ്രതിയെ കേണിച്ചിറ പോലീസ് അറസ്റ്റ്‌ചെയ്തു. നടവയല്‍ പുഞ്ചയില്‍ ജിനേഷ് (37 ) നെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 1 ന് ഉച്ചക്ക് 2 മണിയോടു കൂടിയാണ് ചീങ്ങോട് അയനിമല സരോജിനിയുടെ രണ്ട് പവന്‍ വരുന്ന പ്രതി പൊട്ടിച്ച് കടന്ന് കളഞ്ഞത്.

അയനിമലയിലെ വീട്ടിലാണ് സഹോദരിമാരായ സരോജിനിയും വിലാസിനിയും താമസിക്കുന്നത്. സംഭവ ദിവസം വിലാസിനി വീട്ടിലില്ലാതിരുന്ന സമയത്താണ് പ്രതി വീട്ടുമുറ്റത്തെത്തി സരോജിനിയുടെ മാല പൊട്ടിച്ചത്. പരിസരവാസികളുടെ മൊഴിയും മറ്റ് അന്വേഷണത്തിനും ഒടുവിലാണ് പോലിസ് പ്രതിയിലേക്ക് എത്തിയത്.ബത്തേരി ഡിവൈഎസ്പി കെ.ജെ ജോണ്‍സണ്‍ , എസ്എച്ച്ഒ രാജീവ് കുമാര്‍ ,എസ്െഎ തങ്കച്ചന്‍, എഎസ്ഐ സുനില്‍ തുടങ്ങിയവരുടെ നേതൃത്ത്വത്തിലാണ് അന്വേഷണം നടത്തിയത്.