വൈത്തിരി : വൈത്തിരി ലക്കിടിയിലെ എന്‍ ഊര് പൈതൃക ഗ്രാമം ഗവര്‍ണ്ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചു. എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കൂടിയായ സബ് കളക്ടര്‍ അതുല്‍ സാഗറും ജീവനക്കാരും ഗവര്‍ണറെ സ്വീകരിച്ചു.ഊരുമോപ്പന്മാരുടെ കൂടെ മീറ്റിംഗ് കൂടിയ ശേഷമാണ് ഗവര്‍ണര്‍ എന്‍ ഊര് വിട്ടത്. ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള നെല്ല്കുത്ത്, വട്ടക്കളി, ഗോത്രഗാനങ്ങള്‍ തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിച്ച ഗവര്‍ണര്‍ എന്‍ ഊരിലെ ഗ്രാമം പൂര്‍ണമായും കണ്ടു .ഭാര്യ അനഘ അര്‍ലേക്കറും ഗവര്‍ണറോടൊപ്പമുണ്ടായിരുന്നു.എന്നാല്‍ വിനോദ സഞ്ചാരികളെ എന്നൂരിലേക്ക്  കടത്തിവിടത്തെയാണ് ഗവര്‍ണര്‍ക്കായി പ്രദേശം സജീകരിച്ചത്. കലാകാരന്മാരും ജീവനക്കാരുമായുമായി ഗവര്‍ണര്‍ ആശയ വിനിയമനം നടത്തി.ജീവനക്കാരുടെയും ഊരുമോപ്പന്മാരുടെയും പരാതികള്‍ ഗവര്‍ണര്‍ ചോദിച്ചറിഞ്ഞു.വിവിധ പരിപാടികളില്‍ പങ്കെടുക്കാനായാണ് ഗവര്‍ണര്‍ വയനാട്ടില്‍ എത്തിയത്