രുചികരമായ ഓണസദ്യ ഇനി വീട്ടിലെത്തിക്കാന്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍.  
വിവിധ പദ്ധതികളുമായി ഓണം വിപണിയില്‍ സജീവമാവുകയാണ് കുടുംബശ്രീ. പോക്കറ്റ് മാര്‍ട്ട്, ഓണക്കിറ്റുകള്‍, ഓണച്ചന്തകള്‍ എന്നിവയ്ക്ക് പുറമെ ഓണസദ്യയും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നു.ജില്ലയില്‍ എവിടെനിന്നും ഓണസദ്യ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയും. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ നാല് ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. കോള്‍ സെന്ററുകളുടെ പ്രവര്‍ത്തനം എംഇസി (മൈക്രോ എന്റെര്‍പ്രൈസ് കണ്‍സള്‍ട്ടന്റ്) ഗ്രൂപ്പുകളുടെ മേല്‍നോട്ടത്തിലാണ്. ജില്ലയില്‍ ഓഗസ്റ്റ് 11ന് ആരംഭിച്ച  ബുക്കിങ് വഴി ഇതുവരെ 250ലധികം ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞു.രണ്ട് തരം പായസം, കാളന്‍, ഓലന്‍, അവിയല്‍ തുടങ്ങിയ 26 കൂട്ടം വിഭവങ്ങളുമായി മിതമായ നിരക്കില്‍ രുചിയാര്‍ന്ന ഓണസദ്യയാണ് കുടുംബശ്രീ ഒരുക്കുന്നത്. ജില്ലയില്‍ 13 കഫെ കാറ്ററിങ് യൂണിറ്റുകളിലായി സദ്യ തയ്യാറാക്കും.

ഓര്‍ഡര്‍ ചെയ്യാനുള്ള നമ്പറുകള്‍: 
കല്‍പറ്റ ബ്ലോക്ക് - 9605293982, മാനന്തവാടി ബ്ലോക്ക് -7510840896,  ബത്തേരി ബ്ലോക്ക് - 7902391934, പനമരം ബ്ലോക്ക്  -9207807357