സിപിഎമ്മിൽ പരാതി ചോർച്ചാ വിവാദം. ലണ്ടൻ ആസ്ഥാനമായുള്ള മലയാളസിനിമാ നിർമാതാവ് രാജേഷ് കൃഷ്ണക്കെതിരേ ചെന്നൈയിലെ സിനിമാ ബന്ധമുള്ള മലയാളി ബിസിനസുകാരൻ മുഹമ്മദ്‌ ഷെർഷാദ് സിപിഎം പൊളിറ്റ് ബ്യൂറോയ്ക്കു നൽകിയ പരാതി കോടതി രേഖയായി എന്നാണ് ആരോപണം.

പരാതി ചോർത്തിയത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ മകൻ ശ്യാമെന്ന് ആരോപിച്ച്

ഷെർഷാദ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിക്ക് പരാതി നൽകിയ പരാതിയുടെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ നൽകിയ മാനനഷ്ട കേസിൽ വിവാദകത്ത് ഭാഗമായതോടെ പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്നാണ് ചോദ്യം.