പനമരം: പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ പഠിക്കംവയലില്‍ കടുവയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ 9 മണിയോടെ പഠിക്കംവയല്‍ ഉന്നതിയിലെ ബിനുവും കൂട്ടരുമാണ് കടുവയെ കണ്ടതായി പറയുന്നത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കമ്പളക്കാട് പോലീസും വെള്ളമുണ്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ കാല്‍പ്പാടുകള്‍ കണ്ടെത്തി. കടുവയുടെ കാല്‍പ്പാടുകളെന്ന് പ്രാഥമിക നിഗമനം. പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താനും ക്യാമറ സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. നാട്ടുകാര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
Comments (0)
No comments yet. Be the first to comment!