വയനാടിന്റെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിക്കുന്ന മാന്ത്രിക സംഗമം 13 മുതല്‍ കല്‍പ്പറ്റയില്‍ നടക്കും. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി 400 ലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടി എന്‍.എം.എസ്. എം ഗവണ്‍മെന്റ് കോളേജ് ഓഡിറ്റോറിയത്തില്‍ ആണ് 15 വരെ നടക്കുന്നത്. വയനാടിന്റെ മാന്ത്രികന്‍ എന്നറിയപ്പെടുന്ന ജിക്‌സോ വയനാടിന്റെ നേതൃത്വത്തിലാണ് അക്കാദമി ഓഫ് മിസ്റ്ററി മാന്ത്രിക സംഗമം സംഘടിപ്പിക്കുന്നത് . 13 -ന് പ്രശസ്ത മാന്ത്രികന്‍ സാമ്രാജ് ഉദ്ഘാടനം ചെയ്യും. സമാപന ദിവസമായ 15-ന് വയനാട് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ത്യയിലെ പ്രശസ്ത മജീഷ്യന്മാര്‍ മാജിക് അവതരിപ്പിക്കും.
മാജിക്, മെന്റലിസം, ഹിപ്‌നോട്ടിസം, ഷാഡോ ഗ്രാഫി, പസ്സിള്‍സ് ആന്റ് ക്യൂബ്, ജംഗ്‌ളിംഗ്, ബലൂണ്‍ സ്‌കള്‍പ്റ്റിംഗ് തുടങ്ങിയവയെ സംബന്ധിച്ച ചര്‍ച്ചകളുടെ ഇവക്കുള്ള ഉപകരണങ്ങളുടെ പ്രചരണവും നടക്കും. 13, 14 തിയതികളില്‍ വൈകുന്നേരം ആറ് മണി മുതല്‍ സൗജന്യ പ്രവേശന പാസ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് പരിപാടി കാണാന്‍ അവസരമുണ്ട്. സംഗമത്തിനെത്തുന്ന മാന്ത്രികര്‍ 15 -ന് വയനാട്ടിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് മാജിക് അവതരിപ്പിക്കും. പുതിയ മജീഷ്യന്‍മാര്‍ക്ക് മാജികിന്റെ പുതിയ തലങ്ങള്‍ മനസ്സിലാക്കാനും പുതിയ ഉപകരണങ്ങള്‍ സ്വന്തമാക്കാനും അവസരമുണ്ടാകുമെന്ന് മുഖ്യ സംഘാടകനായ ജിക്‌സോ വയനാട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
No comments yet. Be the first to comment!