മാനന്തവാടി: പാണ്ടിക്കടവ് ചക്കരക്കണ്ടി സി.കെ. മനോജ് (45) ആണ് പൊലീസ് പിടിയില്‍. ഇന്നലെ രാത്രിയില്‍ വനിതാ ജങ്ഷനില്‍ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇയാള്‍ വലയിലാവുന്നത്. സ്‌കൂട്ടറിന്റെ ഫൂട്ട്റെസ്റ്റില്‍ ചാക്കില്‍ നിറച്ച നിലയില്‍ 450 പാക്കറ്റ് ഹാന്‍സ് ആണ് പിടിച്ചെടുത്തത്. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ പി.റഫീഖിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മുര്‍ഷിദ്, സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പരിശോധന നടത്തിയത്.
Comments (0)
No comments yet. Be the first to comment!