കല്‍പ്പറ്റ: പറമ്പില്‍ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ അയല്‍വാസി പിടിയില്‍. പള്ളിക്കുന്ന്, ചുണ്ടക്കര, തെക്കേപീടികയില്‍, ടി.കെ തോമസ്(58)നെയാണ് കമ്പളക്കാട് പോലീസ് പിടികൂടിയത്. സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ വെള്ളിയാഴ്ച രാവിലെ കല്പറ്റയില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ മറ്റൊരു കേസില്‍ ഒരാളെ ഹെല്‍മെറ്റ് കൊണ്ടടിച്ചു പരിക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇയാള്‍ വൃദ്ധദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പ് വടി ഉപയോഗിച്ച് മാരകമായി ഇവരെ അടിച്ചു പരിക്കേല്‍പ്പിച്ചത്. വയോധികന്റെ ഇരു കൈകളുടെ എല്ലും തടയാന്‍ ശ്രമിച്ച ഭാര്യയുടെ വലതു കൈയ്യുടെ എല്ലും പൊട്ടി ഗുരുതര പരിക്കേറ്റു. ഇരുവരും ചികിത്സയില്‍ തുടരുകയാണ്. ഇന്‍സ്പെക്ടര്‍ എസ് എച്ച് ഓ എം.എ സന്തോഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജിഷ്ണു, റോയ്, അസി സബ് ഇന്‍സ്പെക്ടര്‍മാരായ ഇബ്രാഹിം, ദീപ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശിഹാബ്, സിറാജ്, നിഷാദ്, കൃഷ്ണദാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
Comments (0)
No comments yet. Be the first to comment!