കാട്ടുപന്നി കുറുകെ ചാടി നിയന്ത്രണവിട്ട ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതര പരിക്ക്. എടയൂര്‍കുന്ന് വിദ്യാഗോപുരത്തില്‍ അക്ഷയ് ശാസ്ത സുഹൃത്ത് ആനന്ദ് എന്നിവര്‍ സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. തൃശ്ശിലേരി കാക്കവയല്‍ വച്ചാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് ഇരുപത് അടിയോളം താഴ്ചയിലേക്ക് മറിയുകയും പിന്നിലിരുന്ന അക്ഷയ്ക്ക് നട്ടെല്ലിന് ഗുരുതര പരിക്ക് ഏല്‍ക്കുകയും ചെയ്തു. അക്ഷയ് മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Comments (0)
No comments yet. Be the first to comment!