പനമരം: നിരവധി കേസുകളിലുള്‍പ്പെട്ടയാളെ കാപ്പ ചുമത്തി നാട് കടത്തി. പനമരം പരക്കുനിപൊയില്‍ വീട്ടില്‍ കെ.പി മനോജ്(41) നെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. ഇയാള്‍ ലഹരി ഉപയോഗം, ലഹരിക്കടത്ത്, അബ്കാരി, പ്രകൃതി വിരുദ്ധ പീഡനം തുടങ്ങി നിരവധി കേസുകളിലുള്‍പ്പെട്ടയാളാണ്. ഇയാള്‍ മുന്‍പും കാപ്പ നിയമ നടപടികള്‍ക്ക് വിധേയനായിട്ടുണ്ട്.
വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. 2007-ലെ കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം കാപ്പ 15(1)(മ) വകുപ്പ് പ്രകാരം മൂന്ന് മാസക്കാലത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിനാണ് വിലക്ക്.
Comments (0)
No comments yet. Be the first to comment!