വയനാട് അഗ്രി ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റിയും സ്‌നേഹ ഇവന്റ്‌സും ചേര്‍ന്നൊരുക്കുന്ന 39-മത് വയനാട് ഫ്‌ളവര്‍ ഷോയ്ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി . നവംബര്‍ 28 മുതല്‍ ഡിസംബര്‍ 31 വരെ കല്‍പ്പറ്റ ബൈപ്പാസ് റോഡിലെ ഫ്‌ളവര്‍ഷോഗ്രൗണ്ടിലാണ് പുഷ്‌പോത്സവം നടക്കുന്നതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുഷ്പഫല സസ്യ പ്രദര്‍ശനം, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഫുഡ് കോര്‍ട്ട്, എ.ഐ.റോബോര്‍ട്ടിക് ഷോ തുടങ്ങി വിപുലമായ പരിപാടികളോടെയാണ്
വയനാട് ഫ്‌ളവര്‍ ഷോ നടക്കുന്നത്.
28-ന് വൈകുന്നേരം അഞ്ച് മണിക്ക് വയനാട് അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി പ്രസിഡണ്ട് കൂടിയായ ജില്ലാ കലക്ടര്‍ ഡി.ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്യും. വയനാടിന് വസന്തമൊരുക്കാന്‍ വര്‍ണ്ണപ്പൊലിമയോടെ ആയിരകണക്കിന് പൂക്കളാണ് പുഷ്‌പോല്‍സവത്തില്‍ ഉണ്ടാവുക. ഒപ്പം മറ്റ് വിനോദങ്ങളുമുണ്ടാകും. ഹൈടെക് അമ്യൂസ് മെന്റ് , പായസ മേള, കണ്‍സ്യൂമര്‍ മേള, ഫര്‍ണ്ണിച്ചര്‍ ഫെസ്റ്റ്, സെല്‍ഫി പോയിന്റ്, ബുക്ക് ഫെയര്‍ എന്നിവയും വിവിധ മത്സരങ്ങളുമുണ്ടാകും. ജനുവരി 31 ന് പുതുവത്സരാഘോഷത്തോടെ ഫ്‌ളവര്‍ ഷോ സമാപിക്കും.
വൈത്തിരി താലൂക്കില്‍ പത്താം ക്ലാസ്സ് വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റിടങ്ങളില്‍ നിന്ന് പ്രധാനാധ്യാപകരുടെ കത്തുമായി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ പ്രവേശനം നല്‍കും. പത്ര സമ്മേളനത്തില്‍ വൈസ് പ്രസിഡണ്ട് ജോണി പാറ്റാനി , സെക്രട്ടറി വി. പി. രത്‌നരാജ് , ട്രഷറര്‍ ഒ. എ. വിരേന്ദ്രകുമാര്‍, സ്‌നേഹ ഇവന്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ ടി. അഫ്‌സല്‍, സൊസൈസൈറ്റി ഭരണ സമിതി സമിതി അംഗങ്ങളായ അഷ്റഫ് വേങ്ങോട്ട്, കെ.കെ.എസ്. നായര്‍, പി.പി. ഹൈദ്രു എന്നിവര്‍
പങ്കെടുത്തു.
ഫ്‌ളവര്‍ ഷോ: കല്‍പ്പറ്റയില്‍ വിളംബര ഘോഷയാത്ര വെള്ളിയാഴ്ച
കല്‍പ്പറ്റ: വയനാട് അഗ്രി ഹോര്‍ട്ടി - കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 28 മുതല്‍ നടത്തുന്ന വയനാട് ഫ്‌ളവര്‍ ഷോയുടെ ഭാഗമായി സൊസൈറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കല്‍പ്പറ്റ നഗരത്തില്‍ വിളംബര ഘോഷയാത്ര നടത്തും. വൈകുന്നേരം നാല് മണിക്ക് സിന്ദൂര്‍ ടെക്സ്റ്റയില്‍സിന് മുന്‍ വശത്ത് നിന്ന് ആരംഭിക്കും..വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തുന്ന ഘോഷയാത്രയില്‍ സാമൂഹ്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അണിനിരക്കും. ഘോഷയാത്രക്ക് ശേഷം ഫ്‌ലവര്‍ ഷോ ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം ജില്ലാ കലക്ടര്‍ ഡി. ആര്‍. മേഘശ്രീ ഉദ്ഘാടനം ചെയ്യും.
Comments (0)
No comments yet. Be the first to comment!